കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ
കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
എണ്ണമില്ലാത്ത എൻപാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ജീവിച്ച ജീവിതം അശുദ്ധമേ എങ്കിലും നിന്നിൽ എൻരക്ഷകനേ
ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ഞാൻ കണ്ണുനീർ വാർത്തു പാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
രക്തത്തിൽ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
നാഥാ, നിൻപാദേ ദുഃഖാൽ വീണു തള്ളാതെ
എന്നെയും കൈക്കൊണ്ടു താൻ
നിൻതിരുവാഗ്ദത്തം ആശ്രയിച്ചേൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
പാപശരീരത്തിൻ നീക്കത്തിനായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
താൻ ചത്തു ക്രൂശിന്മേൽ പാപത്തിന്നായ്
ഞാൻ എണ്ണുന്നെന്നെയും ചത്തവനായ്
ജീവിക്കുവാൻ ഇനി ദൈവത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ബാധിച്ച സംശയം തീർന്നെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
നാശത്തിൻ പേടിയും ഇല്ലായ്മയായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
യേശുവേ, നീയെൻ നീതികരണം എൻപരിപൂർണ്ണ ശുദ്ധീകരണം
നീ നാൾക്കുനാൾ എൻസ്ഥിരീകരണം ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
മാനുഷപേടിയെല്ലാം നീങ്ങുവാൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
സാക്ഷിയിൽ ലജ്ജയില്ലാതിരിപ്പാൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ശക്തൻ നീ ആക്കണം നിൻകൃപയിൽ ഭക്തനായ് കാക്കണം ഈ ലോകത്തിൽ
പാടും ഞാൻ സാത്താൻ വശീകരിക്കിൽ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള