Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കുരിശെടുത്തെൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യം

കുരിശെടുത്തെൻ യേശുവിനെ
അനുഗമിക്കും ഞാനന്ത്യംവരെ

ഭാരങ്ങൾ നേരിടുമ്പോൾ
കരങ്ങളാൽ താങ്ങിടുന്നു
മരണത്തിൻ താഴ്വരയതിലുമെന്നെ
പിരിയാത്ത മാധുര്യ നല്ല സഖിതാൻ;-

അവനെന്നെയറിഞ്ഞിടുന്നു
അവനിയിൽ കരുതിടുന്നു
ആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾ
അവലംബമായെനിക്കവൻ മാത്രമാം;-

മാറിടും മനുജരെല്ലാം
മറന്നിടും സ്നേഹിതരും
മാറ്റമില്ലാത്തവനെൻ മനുവേൽ
മഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്;-

തീരണം പാരിലെൻനാൾ
തിരുപ്പാദസേവയതാൽ
ചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽ
അരുമയോടവനെന്നെ മാറോടണയ്ക്കും;-

കുതുഹലം ആഘോഷമേ
ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
Post Tagged with


Leave a Reply