Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവെ

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ
ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേ

പാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ച
യേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെ

മരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറും
മരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളും

കഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽ
തിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻ

മഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തു
അനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെ

നഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ
തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽ

അടവിതരുക്കളിനിടയിൽ… എന്നരീതി

കുതുഹലം ആഘോഷമേ
ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
Post Tagged with


Leave a Reply