Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കുരിശിന്‍റെ തണലാണെന്‍റെ അഭയമെന്നേശുനായകാ

കുരിശിന്‍റെ തണലാണെന്‍റെ
അഭയമെന്നേശുനായകാ
തുണയെനിക്കേകിടേണമേ
അണയുന്നു പാദപീഠേ ഞാൻ

ഉലകസ്ഥാപനം മുൻപെന്നെ
ഫലമേകാൻ തിരഞ്ഞെടുത്തു
ഉലകാവസാന നാളോളം
അലയാതെ കാത്തിടുമവൻ;-

നമ്മെ അവൻ അറിയുന്നെന്നും
തിന്മയ്ക്കായ്‌ ചെയ്കില്ല താനൊന്നും
നന്മയ്ക്കായ്‌ നല്കുന്നതോർത്തെന്നും
സന്മനസ്സാൽ സഹിച്ചീടുക;-

ശത്രു നമ്മെ എതിർത്തെന്നാലും
മിത്രമായോർ കൈവെടിഞ്ഞാലും
തത്രപ്പെട്ടുള്ളം കലങ്ങല്ലെ
കർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-

കാട്ടൊലിവായിരുന്ന നമ്മെ
നാട്ടൊലിവോടവനൊട്ടിച്ചു
സൽഫലം കായ്ച്ചുലഞ്ഞിടട്ടെ
വല്ലഭനുല്ലാസമാകട്ടെ;-

ലോകമാമീ സമുദ്രത്തൂടെ
വിശ്വാസത്തിൻ പടകേറി നാം
അക്കരെക്കാണും പ്രകാശത്തെ
ലക്ഷ്യമാക്കിയാത്രതുടരാം;-

കുതുഹലം ആഘോഷമേ
ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
Post Tagged with


Leave a Reply