Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ

ലോകത്തിൻ മോഹങ്ങളാൽ
വിരഞ്ഞോടിടുമെൻ പ്രിയരെ
നാശത്തിൻ കൂപമതിൽ വീഴാതേശു വിളിക്കുന്നിതാ

അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേ
ആശ്വാസമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻ
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-

ആശയവരുമേ, നിരാശയരായവരേ
ആശ്രയമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻ
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ

തൽക്കാല മോദത്തിനായ് സുഖഭോഗങ്ങൾ തേടുവോരേ
നിത്യസന്തോഷത്തിനായ് രക്ഷാദായകൻ ചാരേ വരു
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-

രോഗത്തിൻ കാഠിന്യത്താൽ ഏറ്റം ഭാരപ്പെടുന്നവരേ
രോഗിക്കു വൈദ്യനവൻ പിന്നെ പാപിക്കുരക്ഷയും താൻ
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply