Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മധുരതരം തിരുവേദം മാനസമോദവികാസം

മധുരതരം തിരുവേദം
മാനസമോദവികാസം

തരുമിതു നിത്യം പരിചയിച്ചീടിൽ
നിരവധി നന്മകളുണ്ടാം
പരമധനമിതിൽ കണ്ടാൽ;-

വാനൊളി നീങ്ങിയിരുളാകുന്നേരം
ഭാനുവിൻ ദീപ്തിപോൽനിന്നു
ഭാസ്സരുളിടുമിതെന്നും;-

ബഹുവിധ കഷ്ടമാം കയ്പുകൾ മൂലം
മധുരമശേഷവും പോകെ
മധുവിധു നൽകീടും ചാലെ;-

നിസ്വത നിന്നെ കൃതനാക്കുമ്പോൾ
രത്നവ്യാപാരിത തന്നെ
പ്രത്നധനിയാക്കും നിന്നെ;-

അജ്ഞനു ജ്ഞാനം അന്ധനു നയനം
നല്കിടുമീശ്വരവചനം
പുൽകിടുന്നു വിജ്ഞരിതന്നെ;-

മധുരം മധുരം മനോഹരം നൽ
മടങ്ങി പോകാം പ്രിയരേ നാം
Post Tagged with


Leave a Reply