Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മധുരം മധുരം മനോഹരം നൽ

മധുരം മധുരം മനോഹരം നൽ
തേനിലും മധുരം തിരുവചനം

മേൽത്തരമാം പൊൻ അതിനോടതുല്യം
തങ്കവുമതിനോടു സമമല്ല;- മധുരം…

പാതയിൽ ശോഭിത ദീപവുമതായീ
കൂരിരുൾ ആകെയകറ്റീടും;- മധുരം…

അരിയോടു പൊരുതാൻ അരികിൽ മരുവും
ശരിയാം ഉടവാൾ അതു നൂനം;- മധുരം…

രിപുവാം പാമ്പിൻ ദംശനമേറ്റു
മരിച്ചോർക്കെല്ലാ-മുയിരേകും;- മധുരം…

വഴിയറിയാതെ ഉഴലും മർത്യന്
തെളിവായ് മാർഗ്ഗം വെളിവാക്കും;- മധുരം…

ആത്മ വിശപ്പാൽ വലയുന്നോർക്ക്
ഭക്ഷണമാകും മന്നായിത്;- മധുരം…

അദ്ധ്വാനിക്കും മനുജർക്കഖിലം
ആശ്വാസത്തിന്നുറവിടമാം;- മധുരം…

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.