Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മഹൽ സ്നേഹം മഹൽ സ്നേഹം പരലോക

മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻ
മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-മക-(3)

സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്
സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-സകല-(3)

ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽ
തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-തിര-(3)

മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻ
മനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-മനു-(3)

അതിക്രമ മോചനമാമനുഗ്രഹമവനിൽ
അനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-അനു-(3)

മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽ
പിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി-(3)

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.