Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹിമകണ്ട സാക്ഷികളെ മണവാട്ടിയാം തിരുസഭയെ

മഹിമകണ്ട സാക്ഷികളേ
മണവാട്ടിയാം തിരുസഭയേ
ഒരുങ്ങിടുക ബലം ധരിച്ചിടുക
മണവാളനേശുവെ എതിരേൽക്കുവാൻ

സകലവിധ ഭാരങ്ങളും
മുറുകൈപറ്റും പാപങ്ങളും
വെടിഞ്ഞീടുക ജീവൻ പുതുക്കിടുക
സ്ഥിരതയോടെ ഓട്ടം തികച്ചീടുക;-

പളുങ്കുകടൽ തീരത്തു നാം
കളങ്കമില്ലാതെ വാണിടുവാൻ
പുതിയൊരു പാട്ടു പാടീടുവാൻ
യുഗായുഗമായ് ആനന്ദിപ്പാൻ;

തകർത്തയിടി മുഴക്കം പോലെ
പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
ഹല്ലേലുയ്യാ ഗീതം പാടിടുവാൻ
ഉല്ലസിച്ചു മഹത്വം കൊടുപ്പാൻ;

മഹിമകൾ വെടിഞ്ഞു താണിറങ്ങി
മഹിദേ മാനസ മഹദേ ശരണം
Post Tagged with


Leave a Reply