Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹിമയിൻ യേശു വേഗത്തിൽ തന്നെ

മഹിമയിൻ യേശു വേഗത്തിൽ തന്നെ
മേഘത്തിൽ വന്നിടുമേ
ശുദ്ധസഭയാം കാന്തയെ വേഗം
മേഘത്തിൽ ചേർത്തിടുമേ(2)

കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെ
പോയിടും നിശ്ചയമായ്
ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നും
പോയിടും ഭാഗ്യനാട്ടിൽ(2)

ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹം
കിട്ടുമൊരുനാളിൽ
ദൈവ ദൂതതുല്യരായ് പോയിടാമെന്നും
പ്രിയന്‍റെ രാജ്യത്തിൽ(2)

ആയിരം വർഷം ഈ ഭൂമിയിൽ
വാഴും രാജാക്കന്മാരായ്
മഹാരാജനാം യേശുവിൻ കൂടെ
വാഴുന്ന നാളുകൾ ദൂരമല്ല(2)

ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നു
കാഹളം ഊതാനായ്
ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെ
മൃതരെ നൽകീടാൻ(2)

മഹോന്നതാ മഹിമാവേ മനോഹരനാം
മഹിമയിലെന്നും നിറഞ്ഞിടുന്നോൻ
Post Tagged with


Leave a Reply