Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹിമയിലെന്നും നിറഞ്ഞിടുന്നോൻ

മഹിമയിലെന്നും നിറഞ്ഞിടുന്നോൻ
ജ്യോതിസ്സിൽ എന്നും വസിച്ചിടുന്നോൻ
മനുഷ്യനായ് ഭൂവിൽ അവതരിച്ചോൻ
ഭൂതലത്തിലിനി വേഗം വരുന്നവൻ താൻ
വരുന്നവൻ താൻ – യേശു

ഭൂവിലും ആകാശത്തിലും അടങ്ങാത്തവൻ
ദേവാലയങ്ങളിലെങ്ങും വസിച്ചിടാത്തോൻ
താഴ്ചയാലെ പുൽകൂട്ടിൽ പിറന്നവൻ താൻ
എന്നുടെ ഉള്ളിൽ നീ എന്നും വസിച്ചീടേണം
വസിച്ചീടണം – യേശു

എളിയവനോടു കൂടെ നീ വസിച്ചു.
എളിയവരെ തന്നോടാനയിച്ചു
അഗ്നിയിലും മേഘത്തിലും വെളിപ്പെടുത്തി
അവിടത്തെ ശക്തി ഇനി വെളിപ്പെടട്ടെ
വെളിപ്പെടട്ടെ – യേശു

ദാനിയേലിൻ പ്രാർത്ഥന നീ കേട്ടുവല്ലോ
ഏലിയാവിനു സഹായം ചെയ്തുവല്ലോ
പർവ്വതങ്ങളിൻമേൽ മഞ്ഞ് അയയ്ക്കുന്നല്ലോ
ഞങ്ങളുടെമേലും ശക്തി അയക്കേണമേ
അയയ്ക്കേണമേ – യേശു

ഞങ്ങൾക്കു രാജാധിരാജൻ നീയല്ലയോ
നിത്യജീവൻ തന്നിടുന്നോൻ നീയല്ലയോ
വേഗംവരും കർത്താവും നീയല്ലയോ
വന്നീടുക യേശു രാജാവേ
രാജാവേ – യേശു

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.