Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ ശുദ്ധരെ

മൽപ്രിയനെ ഇദ്ധരയിൽ നിന്നു
നിൻ ശുദ്ധരെ ചേർത്തിടേണേ

നാളുകൾ ഏറെയായ് നാഥനെ
ആഗമമോർത്തു നിൻ ദാസരും
പാർത്തലത്തിൽ കഷ്ടമേറ്റു
ആർത്തിപൂണ്ടു നിന്നിടുന്നു
പാർത്ഥിവാ നീ വന്നീടണെ വേഗമായ്;-

വേഗം ഞാൻ വന്നിടാമെന്ന നിൻ
വാർത്തയിൽ ആശ്രയം വച്ചതാൽ
ഭൂതലത്തിലുള്ള സ്വന്ത ഗേഹവും
വെടിഞ്ഞു സ്വന്ത ജീവനും
പകച്ചു എത്ര ത്യാഗികൾ;-

പൊൻമുഖം കാണുവാൻ ആശയായ്-
കാത്തുകൊണ്ടെത്രയോ സിദ്ധരും
സ്നേഹത്തിൽ വിശുദ്ധിയോടു
സൗമ്യതക്കിരിപ്പിടമായ്
ശാന്തരായ് ഒരുങ്ങി നിൽക്കുന്നേകമായ്;-

സർവ്വസൃഷ്ടികളും ഏകമായ്
തേങ്ങിടും രോദനം കേൾക്കണേ
രക്ഷകാ നീ വന്നിടതെ ഇക്ഷിതിയിലെന്ത‍ു ശാന്ത‍ി
-ക്ഷിപ്രമായ് എഴുന്നള്ളണമേശുവേ;-

പുത്തനെരുശലേം ശോഭയായ്
വിണ്ണൊളി വീശുന്ന ദർശനം
നിത്യവും ലഭിച്ചു സ്വന്തചിത്തവും പരത്തിലാക്കി
സ്വർഗ്ഗലോകം നോക്കി ഞാനും ഓടുന്നേ;-

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply