Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മാൻ നീർത്തോടിനായ് ദാഹിച്ചു കാംഷിക്കും

മാൻ നീർത്തോടിനായ് ദാഹിച്ചു
കാംഷിക്കും പോലവെ
എൻ ആത്മാവിൻ ദാഹവും
നിനക്കായ് എൻ ദൈവമേ

ആശ്രയം നീ ശൈലവും നീ
കോട്ടയും നീ എന്നും കാക്കും

ജീവിക്കും ദൈവത്തിനായ്
ദാഹിക്കുമെൻ മനമേ
ദേവാ-നിൻ സന്നിധിയിൽ നിന്നിടാൻ
ആത്മാവു വാഞ്ഛിക്കുന്നു

ആത്മാവെ ഉള്ളമതിൽ
ഖേദത്താൽ ഞരങ്ങുന്നുവോ
അവൻ നിന്‍റെ രക്ഷയുമേ
നിന്നുടെ മുഖ പ്രകാശവുമേ

ഹെർമ്മോൻ മലകളിലും
യോർദ്ദാൻ തലങ്ങളിലും
എല്ലായിടങ്ങളിലും നിന്നെ
നിരന്തരം സ്തുതിച്ചിടുമേ

മാൻ നീർത്തോടിനായ്
മമ മാനാസം പറയുന്നു ഇനി താമസമില്ലെന്ന്
Post Tagged with


Leave a Reply