Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്

മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്
മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2)
ഹേ ഭാരമേ നിന്‍റെ ജയമെവിടെ
ഹേ രോഗമേ നിന്‍റെ ജയമെവിടെ(2)
നിരാശയൊന്നും ബാധിക്കയില്ല
നിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)

നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ്
കൂട്ടുകാർ കൂട്ടമായ്‌ വിട്ടുപിരിയും വേളകളിൽ(2)
എൻ ആശ യേശുവിലാകയാൽ
ഭാരം ലേശ മേശുകയില്ലെനിക്ക്(2)
നിരാശയൊന്നും ബാധിക്കയില്ല
നിരവധി വാഗ്ദത്തമുണ്ടെനിക്ക്(2);­ മനമേ…

ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയും
മരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2)
ഹേ മരണമേ നിന്‍റെ ജയമെവിടെ
പാതാളമേ വിഷമുള്ളെവിടെ(2)
മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾ
നാമിനിയെന്തിനു ഭയപ്പെടണം(2);­ മനമേ…

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply