Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക;-

മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ;-

മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ;-

മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെപാടി സ്തുതിക്ക;-

പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക;-

ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക;-

പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു;-

മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.