Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനമെ സ്തുതിക്ക നീ ഉന്നത ദേവനെ

മനമെ സ്തുതിക നീ ഉന്നത ദേവനെ
തന്നുടെ മഹിമകൾ ഓർത്തു നിരന്തരം

വാക്കിനാളുവാം സർവ്വ ചരാചരം
നിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാ
തൃക്കൈകളാലുളവാം ഞാനെങ്ങനെ
തൃപ്പാദം തന്നിൽ മൗനമാകും;

ആകാശ ഭൂമികളാകവെ ചമച്ചവൻ
ആയതിൻ നടുവിലായ് എനിക്കായ് തൂങ്ങി
കേണനിക്കായവൻ കേവലം പാപിപോൽ
കാരിരുമ്പാണിയിൽ കാരുണ്യനായകൻ;

ആരിലുമുന്നതൻ യേശുമഹേശൻ
ആണെനിക്കുന്നതൻ വിടുതലിന്നുദയം
ആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻ
അന്തരേ വാഴുന്നെൻ ആത്മസഖിയവൻ;-

ചിന്തനം ചെയ്യുക അന്തരാത്മാവിനാൽ
നമ്മുടെ പ്രാണനു വലിയവ ചെയ്തവൻ
ആ തിരുസന്നിധൗ വീണു വണങ്ങിടാം
സർവ്വ മഹത്വവും ദൈവത്തിനേകിടാം;-

മനമേ തെല്ലും കലങ്ങേണ്ട യേശു
മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു
Post Tagged with


Leave a Reply