Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്

മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്
കർത്തനേശു സാക്ഷികളായ്
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
തന്‍റെ നാമ മഹത്വത്തിനായ്

ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നീടുമ്പോൾ
ലോകർ യേശുവേ അറിയും
സഭ ഏകമായ് ഒരു ദേഹമായ്-
പ്രഭ വീശണം ഇഹത്തിൽ

കണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചീടുകിൽ
ആർപ്പോടെ കൊയ്തെടുക്കും
ആത്മ ശക്തിയിൽ അടരാടുമ്പോൾ-
അവനായ് നാം ജയമെടുക്കും

നീർത്തോടുകൾ തേടുന്ന മാൻപേടപോൽ
അതിദാഹത്തോടെ നമ്മൾ
ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ-
അവൻ നമ്മെ നിറച്ചീടുമെ

മനസ്സു തുറക്കുവാനൊരിടം
മനസോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലാ
Post Tagged with


Leave a Reply