Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മന്നവനെ മഹോന്നതനെ

മന്നവനെ മഹോന്നതനെ
മരുവാസത്തിലെന്നും നീയഭയം
കരുണയും കൃപയും നിറഞ്ഞവനെ
നിൻ ദയ എന്നെന്നും വലിയതല്ലോ

ചതഞ്ഞതാം ഓടി ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്തിടാത്തോൻ
പുതുക്കിപ്പണിയും തൻ വൻകൃപയാൽ
പുതുജീവനേകിടും ആത്മാവിനാൽ

എപ്പോഴും ഞാൻ വന്നു പാർത്തിടുവാൻ
നീയെനിക്കുറപ്പുള്ള പാറയല്ലോ
വഴുതിടാതെൻ കാൽകളെയെന്നെന്നും
ക്രിസ്തവാം പാറമേൽ ഉറപ്പിക്കുന്നു

കഴുകനെപ്പോലെൻ യൗവ്വനത്തെ
പുതുക്കി നൻമയാലവൻ നിറെച്ചിടുന്നു
അത്യന്ത കൃപയെന്നിൽ പകർന്നിടുക
അനുദിനമീ ഭൂവിൽ നിൻ സേവയ്ക്കായ്

ദരിദനെ എന്നെന്നേക്കും മറക്കുകില്ല
സാധുവിൻ പ്രത്യാശയക്കോ ഭംഗം വരില്ല
തൻ കൃപയാലവൻ നടത്തിടുമെ
സ്വർഗ്ഗ സീയോൻ എത്തും നാൾവരെയും

മണ്ണു മണ്ണോടു ചേരുന്ന നേരം
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
Post Tagged with


Leave a Reply