Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
ഇദ്ധരയിൽ നീയൊഴിഞ്ഞില്ലാരുമേ
ഞങ്ങൾക്കാശ്രയമായ് മേലിലും നീമാത്രമേ

ദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ
ദോഷികളാം ഞങ്ങളിതിനെന്തള്ളൂ
ഓർത്താൽ നിന്‍റെ നാമം ചൊല്ലിയാലും പോരായേ

മഹാദേവാ മക്കൾ ഞങ്ങൾ തിരുമുമ്പിൽ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നൽകണം
സർവ്വഖേദവും തീർത്തു നീ ഞങ്ങൾക്കാകണം

നിന്നേപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല
എന്നെന്നേക്കും നിൻമുഖത്തിൽ വാഴുവാൻ
ദാസർക്കനുവാദം തന്നു മാർവ്വിൽ ചേർക്കണം

പൊന്നുനാഥാ പൊന്നുനാഥാ നിൻമുഖം കണ്ടാനന്ദിപ്പാൻ
സ്വർഗദേശത്തെന്നു വന്നു ചേർന്നിടും
ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ

ഭക്തന്മാരേ രാപ്പകൽ നാം തിരുമുമ്പിലാരാധിപ്പാൻ
എത്രവേഗം വാനരാജ്യേ പോയിടാം
സർവ്വസമ്മോദവും ലഭിച്ചെന്നും പാർത്തിടാം

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
മനസ്സലിവിൻ മഹാദൈവമേ
Post Tagged with


Leave a Reply