Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മന്നവൻ യേശു താനുന്നത ബലിയായ്

മന്നവൻ യേശു താനുന്നത ബലിയായ്
തീർന്നതിനെ നിനപ്പാൻ മന്നിൽ
തന്നൊരു നിയമം ഇന്നിഹ നാമനു-
വർത്തിക്കു-ന്നാദരവായ്

അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ
അപ്പോസ്തലർക്കരുളിചൊല്ലി
നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ
വാങ്ങി ഭുജിപ്പിനെന്നു;-

മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ
അന്നുയിരോടിരുന്നു എന്നാൽ
എന്നെ ഭുജിപ്പവരെല്ലാമനാരതം
ജീവിക്കുമെന്നുരച്ചു;-

പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ
രക്തത്തിൻ പുതു നിയമം ഇതു
പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ
ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ;-

തേനും വിശേഷമാം പാലുമൊഴുകിടും
ദേശം കനാനതിങ്കൽ ഉള്ള
പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ
പാനമുണ്ട് നമുക്ക്;-

പൊന്നു തിരുമേനിയാകെയടികളാൽ
നൊന്തു നുറുങ്ങിയതും
രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ
ചിന്തിച്ചു നന്ദിയോടെ;-

എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
മനസ്സലിവിൻ മഹാദൈവമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.