Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ

മാപരിശുദ്ധാന്മനെ ശക്തിയേറും
ദൈവമേ വന്നു രക്ഷിക്കണമേ -വേഗമേ

പാപിയെന്നുള്ളിൽ
ന്യായങ്ങൾ വാദിച്ചുണർത്തീടുക എൻ
പാപവഴികൾ തോന്നിക്കുക;- വേഗമേ

പാപബോധം നല്കുക നീ
നീതിന്യായ തീർപ്പിനെയും
പക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ

യേശുവോടു ചേരുവാനും
സത്യം ഗ്രഹിച്ചീടുവാനും
എന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ

നല്ല ജീവ വിശ്വാസവും
മോക്ഷ ഭാഗ്യ മുദയതും
നല്കുക വീണ്ടും ജനനവും;- വേഗമേ

പരിശുദ്ധനാക്കുകെന്നെ
പഠിപ്പിക്ക ദൈവഇഷ്ടം
പരനെ! വഴി നടത്തന്നെ;- വേഗമേ

ബലഹീനത വരുമ്പോൾ
തുണച്ചാശ്വാസിപ്പിക്കെന്നെ
പരലോകാനന്ദം കാട്ടുക;- വേഗമേ

മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ
മണ്ണു മണ്ണോടു ചേരുന്ന നേരം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.