Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ

മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ
ഓർക്കാതിരിക്കുമോ നിൻ ദാനങ്ങൾ
പിരിയുവാൻ കഴിയില്ല നിന്നെ ഒരുനാളും
നിൻ നിഴൽ ചേർന്നു ഞാൻ ഗമിച്ചിടട്ടേ

എല്ലാ ദിനവും യഹോവയെ വാഴ്ത്തും
നീ തന്നെ എന്റെ ജീവനും ബലവും
നിൻ കൃപയില്ലെങ്കിൽ ഞാൻ വെറും ശൂന്യം
നിനക്കായ് മാത്രം ഞാൻ ജീവിച്ചിടും

ദാനങ്ങളെല്ലാം നീ തന്നല്ലോ
നൻമകളെല്ലാം നീ വർഷിച്ചതല്ലോ
നീ എൻ ശരണം നീ എൻ ഉപനിഥി
കൃപാവർഷം നീ ചൊരിഞ്ഞിടണേ

കാൽവറി ക്രൂശിൽ നീ ചുടുനിണം ചിന്താൻ
സ്വന്ത പുത്രനെ ദാനം ചെയ്ത
അന്ധതയാലെല്ലാം വിസ്മരിച്ചു ഞാൻ
ഉൾക്കണ്ണു നീ എന്നും തിറന്നിടണേ

മറക്കുകില്ലാ അവൻ മാറുകില്ലാ
മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ
Post Tagged with


Leave a Reply