മറന്നു പോകാതെ നീ മനമേ ജീവൻ
മറന്നുപോകാതെ നീ മനമേ ജീവൻ
പറന്നുപോകും വേഗം ജഡം മണ്ണായിടുമേ
പിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നു
മരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ-
മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;-
ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ
വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ
ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;-
മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം
ഏതുകാലത്തോ രാത്രിയിലോ പകൽ താനോ
എന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;-
വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ള
സമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോ
മൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;-
രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗം
ദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോ
ജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;-
ഇപ്പോഴൊരുങ്ങേണം നെഞ്ചേ ഇനി പിൽപാടാകട്ടെന്നു
വയ്ക്കാതെ നെഞ്ചേ ചിൽപ്പരന്നേൽപ്പിക്ക നിന്നെ
എന്നാൽ സ്വർപ്പൂരത്തിൽ എന്നും വാണിടാം പിന്നെ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള