മാറരുതേ മുഖം മറയ്ക്കരുതേ
മാറരുതേ മുഖം മറയ്ക്കരുതേ
തള്ളരുതെന്നെ തള്ളരുതേ
ജീവിതം യേശുവേ തിരുഹിതം പോൽ
നടത്തുവാനായ് തന്നെ വരുന്നരികിൽ
കടത്തരുതെന്മന ചിന്തകളിൽ
നശിപ്പിക്കും പണകൊതിയിന്നലകൾ;- മാറരുതേ…
മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥി
കരങ്ങളിൽ ജലമില്ല കുടിപ്പാനായ്
അടുത്തെങ്ങും തണലില്ല വസിപ്പാനായ്
അവിടെയും നിന്മുഖം മറയ്ക്കരുതെ;- മാറരുതേ…
ഒരിക്കലീ ജഗത്തേയും ജഡത്തേയും
പിരിയുമ്പോളാരുണ്ടെന്നെ നടത്താൻ
ഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻ
വൻ കൃപയും തിരുമുഖവും തന്നെ;- മാറരുതേ…
കേഴുന്നില്ല മനം നടുങ്ങുന്നില്ല
പാടുന്നു ഞാൻ പക്ഷി പറവയേപോൽ
വീഴുന്നു ഞാൻ തിരു പാദങ്ങളിൽ
പദവിയല്ലോ നിൻ പിതൃസ്നേഹം;- മാറരുതേ…
കരങ്ങളെ നീട്ടുക പ്രിയതാതാ
നടപ്പിലെൻ കാലുകൾ വഴുതാതെ
കിടക്കയിൽ ഹൃദയം പതറാതെ
മരിച്ചാലെൻ ജീവിതം തകരാതെ;- മാറരുതേ…
ധനശിഷ്ടം കരുതുന്ന ധനവാന്മാർ
കുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾ
കേവലം ഒരു ചെറുപൈതൽ പോൽ
കാലചക്രം ഗതിയറിയുന്നില്ല;- മാറരുതേ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള