Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്

മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്
എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2)
എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ;
നേർപാതയിൽ നയിച്ചിടുവാൻ എന്‍റെ യേശു അരികിലുണ്ട് (2)

നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾ
ഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ;
ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട് (2);- മാറാത്ത…

അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾ
കണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ;
ഹൃദയം തകർന്നിടുമ്പോൾ എന്‍റെ യേശു അരികിലുണ്ട് (2);- മാറാത്ത.

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു മാറിടം
മാറരുതേ മുഖം മറയ്ക്കരുതേ
Post Tagged with


Leave a Reply