Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു മാറിടം

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു
മാറിടം ചാരിടും ഞാൻ ദിനവും
പാരിടമാകവെ മാറിടും നേരവും
ചാരിടാൻ തൻ തിരുമാറിടമാം

ഖേദമെന്നാകിലും മോദമെന്നാകിലും
ഭേദമില്ലാത്തൊരു സ്നേഹിതനാണവൻ
മേദിനിയിൽ വേദനകൾ
ഏതിനുമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..

നിത്യതയോളവും സത്യകൂട്ടാളിയായ്
ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽ
മൃത്യുവിനാൽ മാറുമെത്ര-
മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..

ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻ
ഭാരം ചുമന്നിടും കർത്തനാ-ണേശുതാൻ
ആത്മപ്രിയൻ നല്ലിടയൻ-
ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..

ആകെയിളകിടും ലോകമിതേകിടും
ആകുല വേളകൾ ഭീകരമാകുമോ?
ഹല്ലേലുയ്യാ- ഹല്ലേലുയ്യാ
പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..

മാറാത്തവൻ വാക്കു മാറാത്തവൻ
മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്
Post Tagged with


Leave a Reply