Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മരുഭൂമിയിൽ മനം തളരാതെ താങ്ങും

മരുഭൂമിയിൽ മനം തളരാതെ താങ്ങും
മന്നവാ നിൻ കരം
മഹിയിതിലാരും കൂടെയില്ലെന്നാലും
മന്നവാ നീ അഭയം

ഇരവിലും പകലിലും തണലായ് തുണയായ്
നിൻ മാർവാണെന്നഭയം
കാലിനു ദീപവും പാതയിൽ വെളിച്ചവും
തിരുമൊഴികൾ ശരണം
എന്നും തിരുമൊഴികൾ ശരണം

തിരുണം ചിന്തി നീ വീണ്ടതെന്നോർത്തു
തിങ്ങുന്നു മാനസം മോദാൽ
നന്ദിയാൽ പാടിടും വൻ കൃപയോർത്തു
ആയുസ്സിൻ നാൾകളെല്ലാം
എന്‍റെ ആയുസ്തിൻ നാൾകളെല്ലാം

മരുഭൂമിയിൻനടുവേ നടന്നിടും ദാസനേ വിരവിൽ
മരുഭൂവിൽ എന്നെന്നും തുണയായവൻ
Post Tagged with


Leave a Reply