Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മരുഭൂമിയിൻനടുവേ നടന്നിടും ദാസനേ വിരവിൽ

മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽ
തിരുസാന്നിദ്ധ്യം നിറയും മേഘമതിൻകീഴിൽ നീ മറയ്ക്ക

കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻമേലുലകം
വനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നു

അതിശീതളതരമായുള്ള ലിബനാദിയിൻ ഹിമമേ!
ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ-

പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽ
ഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ-

പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി-
ന്നുയരും മോദകരമായെന്‍റെ ഹൃദയം തന്നിൽ ചൊരിക-

തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻ
പരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻ

തെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽ
തെളിവിൻ ദേശമതിലെന്നും ഞാൻ നിലനിൽക്കുവാനരുൾക!

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ
Post Tagged with


Leave a Reply