Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മതിയാകുന്നില്ലേ ഈ സ്നേഹം

മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ സാമിപ്യം

ഇതു പോരായേ ഇതു പോരായേ(2)
നിൻ സാമീപ്യം പോരായേ
നിൻ സാന്നിദ്ധ്യം പോരായേ

അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ
ആത്മാവിനെ അധികമായി പകർന്നു നൽകി
ഇതിലും വലുതായ് വേറെന്തുള്ളു
ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു…

പിരിയാനാകരുതേ ഈ ബന്ധം
മാറാനാകരുതേ ആ മാർവ്വിൽ നിന്നും
പിരിയില്ലിനിയും മരണം വരെയും
മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു…

നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
നിന്നിൽ ഞാൻ കാണുന്നു ജീവന്‍റെ മൊഴികളെ
നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ
നീയല്ലോ യേശുവേ എൻ ജീവന്‍റെ ജീവൻ;- ഇതു…

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.