Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മയലാലെന്മനമുരുകുന്നു നവയെരുശലേം

സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യം
രാഗം: നവറോജ്, താളം: ചെമ്പട

പല്ലവി
മയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!

അനുപല്ലവി
ഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയ

മരണവിഷനീരായ നിൻ ഉമി
ഴ്നീരെൻ വായിനാൽ കുടിച്ചു-എന്‍റെ
തിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർ
തരുണീ! നിനക്കു തന്നേൻ;-

എതിരി നിന്നിരു കൈകളിലിട്ട
ചതിച്ചങ്ങലയെ മുറിച്ചു-നിന്നെ
കൊതിച്ചെന്നിരു കൈപൊൻചങ്ങലയാ
ലിറുക്കിയെ കെട്ടിചേർത്തേൻ;-

പരിമള സ്നേഹത്തൈലമെൻ വലം-
കരത്തിൽ കനിവോടെടുത്തു-നിന്‍റെ
ശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീ
കരിച്ചു നിന്മേലാവസിച്ചേൻ;-

മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെ
മുഴുവനുമുള്ളിൽ നുകർന്നേൻ എന്‍റെ
ഏഴാം കാഹളമൂതി എൻജീവ
കലയെ നിന്നുള്ളിൽ പകർന്നേൻ;-

മനമിണങ്ങി ഞാൻ മുഴുവനും നിന്നെ
മണ-മാലയായിട്ടണിഞ്ഞേൻ-എന്‍റെ
മണമുള്ള വാടാമലർ മാലമുടി
നിനക്കുതന്നലങ്കരിച്ചേൻ;-

ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-
നിരിക്കുമൊ തങ്ക ഖെറുബേ! നാ-
മിരുവരും കൂടെപ്പറന്നു പൊൻവാന
വിരിവിൽ ചെന്നുങ്ങുരമിക്കാം;-

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.