Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ

മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിൻ
ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിൻ

വേദത്തിന്‍റെ കാതലിവൻ മനുകുലമോക്ഷത്തിൻ പാതയും ഞാൻ
ഖേദം സഹിച്ചുകൊണ്ടു നരകുലവ്യാധിയകറ്റിയോനാം

പാപം ചുമന്നു ശാപമേറ്റു കുരിശേറി മരിച്ചതിനാൽ
പാപികൾക്കായിരുന്ന ദൈവകോപമാകൈയൊഴിഞ്ഞഴിഞ്ഞു

ജീവനില്ലാതിരുന്ന ഉലകത്തിൽ ജീവൻ പകർന്നീടുവാൻ
ചാവിൻ വിഷം രുചിച്ചു കുഞ്ഞാടിവനേതും മടികൂടാതെ

മല്ലൻ പിശാചിനുടെ ശിരസ്സിനെ തല്ലിത്തകർത്തുകൂശിൽ
ഉല്ലാസമോടു ജയം കൊണ്ടാടിയ വല്ലഭനല്ലേലൂയ്യാ

ശത്രുത്വം ക്രൂശിൽനീക്കി ദൈവത്തോടു ശത്രുക്കളായവരെ
എത്രമേൽ യോജിപ്പിച്ചു താതനോടു ക്രൂശിലെ രക്തംമൂലം

തൻതിരു താതനുടെ വലഭാഗെ ഏറി വസിച്ചിടുന്നോൻ
വീണ്ടും വരുന്നവനാം മനുവേലനേശുവിനെ സ്തുതിപ്പിൻ

രീതി: വന്ദനം യേശുപരാ

മുടക്കം വരില്ലൊരു നാളിനുമൊന്നിനും
ഇനി മേൽ ഭയം ഇല്ലാ
Post Tagged with


Leave a Reply