Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നാളെയെ ഓർത്തു ഞാൻ വ്യാകുലയാകുവാൻ

നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻ
യേശു സമ്മതിക്കില്ല
ഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻ
യേശു സമ്മതിക്കില്ല

അവൻ മതിയായവൻ യേശു മതിയായവൻ
എനിക്കെല്ലാറ്റിനും മതിയായോൻ
യേശു എല്ലാറ്റിനും മതിയായോൻ

കഷ്ടതയേറുമി പാരിലെ ജീവിതം
സന്തോഷമേകുകില്ല
ഭാരങ്ങളേറുമി പാരിലെൻ വീട്ടിലും
ശാന്തിയതൊട്ടുമില്ല;- അവൻ…

ദുഖിതർക്കാശ്വാസം ഏകിടും നാഥനാം
യേശു എനിക്കഭയം
രോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്ന
രക്ഷകനേശു മതി;- അവൻ…

വീണ്ടും വരുന്നവൻ വേഗം വന്നീടുമേ
മേഘത്തിൽ വെളിപ്പെടുമേ
തോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻ
കണ്ണുനീർ തുടച്ചീടുമേ;- അവൻ…

സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽ
കണ്ടിടും പ്രിയൻ മുഖം
ദൂരമില്ലിനിയും വേഗം നാം ചേർന്നിടും
സ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ…

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ
നൽ നീരുറവ പോൽ സമധാനമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.