Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നല്ലദേവനേ ഞങ്ങൾ എല്ലാവരെയും നല്ലതാക്കി നിൻ

നല്ല ദേവനേ ഞങ്ങൾ എല്ലാവരെയും
നല്ലോരാക്കി നിൻ ഇഷ്ടത്തെ ചൊല്ലിടേണമേ

പച്ചമേച്ചിലിൽ ഞങ്ങൾ മേഞ്ഞിടുവാനായ്
മെച്ചമായാഹാരത്തെ നീ നൽകിടേണമേ

അന്ധകാരമാം ഈ ലോകയാത്രയിൽ
ബന്ധുവായിരുന്നു വഴി കാട്ടിടേണമേ

ഇമ്പമേറിയ നിൻ അൻപുള്ള സ്വരം
മുമ്പേ നടന്നു സദാ കേൾപ്പിക്കേണമേ

വേദവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻ
വേദനാഥനേ നിന്‍റെ ജ്ഞാനം നൽകുകേ

സന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻ
സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ

താതനാത്മനും പ്രിയ നിത്യപുത്രനും
സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേൻ

നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്‍റെ
നൽകിടുന്ന നൻമയോർത്താൽ
Post Tagged with


Leave a Reply