നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്‍റെ
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
വല്ലഭന്‍റെ നല്ല പാത പിൻതുടർന്നിടാം
ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം
ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;-
പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം
മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;-
ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ
ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;-
ഏതുനേരത്തും പിശാചിടർച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;-
കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ
ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;-
ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ
ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;-
അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ
ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;-
ഓട്ടം തീരും നാൾ സമീപമായി കാഹളം
കേട്ടിടാൻ സമയമായി വേഗം ഓടിടാം;-
ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും
നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള