Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നല്ലോരിൽ സുന്ദരി നി​ന്‍റെ പ്രിയനെന്തു

നല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു വിശേഷതയുള്ളൂ?

എന്‍റെ പ്രിയൻ ചുവപ്പോടു നല്ല
വെണ്ടകലർന്നൊരു വീരൻ

ആയിരം പത്താളെ നോക്ക്-അതിൽ
എന്നേശുമുഖ്യനായുണ്ട്

പൊന്നിന്‍റെ കട്ടയെ നോക്ക്-അതിൽ
എന്നേശുവിൻ തലയുണ്ട്

അക്കരിങ്കാക്കയെ നോക്ക്-അതിൽ
എന്നേശുവിൻ മുടിയുണ്ട്

പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽ
എന്നേശുവിൻ കൺകളുണ്ട്

നന്മണപ്പൂന്തടം നോക്ക്-അതിൽ
എന്നേശുവിൻ കവിളുണ്ട്

താമരപ്പൂവിനെ നോക്ക്-അതിൽ
എന്നേശുവിൻ ചുണ്ടുണ്ട്

പച്ചപതിച്ച പൊൻ നോക്ക്-അതിൽ
എന്നേശുവിൻ കൈകളുണ്ട്

നീലക്കൽ ദന്തത്തെ നോക്ക്-അതിൽ
എന്നേശുവിൻ വയറുണ്ട്

തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽ
എന്നേശുവിൻ തുടയുണ്ട്

ദേവതാരമരം നോക്ക്-അതിൽ
എന്നേശുവിൻ ഗാത്രമുണ്ട്

സർവ്വാംഗസുന്ദരൻ തന്നെ എന്നെ
വീണ്ടെടുത്തോരു കുമാരൻ

ശാലേമിലെ മങ്കമാരേ-ഇവൻ
എന്‍റെ പ്രിയതമൻ നൂനം

ഓമനത്തിങ്കൾ കിടാവോ എന്ന രീതി

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ
നൽ നീരുറവ പോൽ സമധാനമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.