Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നമ്മെ ജയോത്സവമായ് വഴിനടത്തുന്ന നല്ലൊരു

നമ്മെ ജയോത്സവമായ് വഴിനടത്തുന്ന
നല്ലൊരു പാലകൻ യേശുവല്ലയോ
നിന്ദിച്ചോരുടെ മുമ്പിൽ മാനിച്ചു നടത്തുന്ന
നല്ലൊരു ദൈവം ഈ യേശുവല്ലയോ

ഹല്ലേലുയ്യാ പാടി ജയം ഘോഷിക്കാം
അല്ലലെല്ലാം മറന്നാർത്തുപാടാം
എല്ലാ നാവും ചേർന്ന് ആഘോഷിക്കാം
വല്ലഭനെ എന്നും ആരാധിക്കാം

കണ്ണുനീർക്കാണുവാൻ കൊതിച്ച ശത്രുക്കൾ
ചിന്നഭിന്നമായിപ്പോയി
കഷ്ടത വരുത്തുവാൻ ശ്രമിച്ച വിരോധികൾ
കഷ്ടത്തിലായിപ്പോയി;
കർത്താവിന്‍റെ ക്യപകൂടെയുള്ളപ്പോൾ
കൺമണിപോൽ അവൻ കാത്തുകൊള്ളും(2);-

പൊട്ടക്കിണറിന്‍റെ എകാന്തതയിലും
പൊട്ടിത്തകർന്നിടല്ലേ
പൊത്തിഫേറിൻ വീട്ടിൽ നിന്ദിതനായാലും
നിരാശനായിടല്ലേ;
പിന്നത്തേതിൽ ദൈവം മാനിച്ചിടും…
ഫറവോനും നിന്നെ മാനിച്ചിടും(2);-

അലറും സിംഹം പോൽ ആരെയും
വിഴുങ്ങുവാൻ ശത്രു ഒരുങ്ങിടുമ്പോൾ
അനുഗ്രഹങ്ങൾക്ക് അറുതിവരുത്തുവാൻ
ഊടാടി നടന്നിടുമ്പോൾ
അത്ഭുതമേശുവിൽ ആശ്രയിച്ചാൽ
അതിലെല്ലാം ജയമായ് നടത്തും(2);-

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്
Post Tagged with


Leave a Reply