നാമെല്ലാരും ഒന്നായ് കൂടുവോം നാഥനെക്കൊണ്ടാടി
നാമെല്ലാരും ഒന്നായ് കൂടുവോം
നാഥനെക്കൊണ്ടാടിപ്പാടുവോം
ഭൂതലത്തിൽ നമ്മെ ക്ഷേമമോടെ കാത്ത
നായകനു സ്തോത്രം ആദരവായ് പാടുവോം
ഹല്ലേലുയ്യാ ഗീതം പാടിടാം
അല്ലലെല്ലാം മാറിപ്പോകുമേ
വല്ലഭൻ നമുക്ക് നല്ലവനായ് ഉണ്ട്
എല്ലാ ദാനങ്ങളും ചെയ്തരുളുമെന്നുണ്ട്
വാദ്യഘോഷത്തോടെ ഏകമായ്
വാനവർ സ്തുതിക്കും നാഥന്‍റെ
വന്ദ്യതിരുപാദം എല്ലാവരും തേടി
മന്ദതയകന്നു ഇന്നുമെന്നും പാടുവോം;-
ഏറും ഖേദമെത്രയെന്നാലും
എല്ലാറ്റെയും വിലക്കിയല്ലോ
ഏഴകളിൻ ഭാരം ഏതും ചുമക്കുന്ന
ഏക കർത്താവിന് സാദരം നാം പാടുവോം;-
എല്ലാവിധ ആവശ്യങ്ങളും
നല്ലതു പോൽ ചെയ്തു തരുന്ന
എല്ലാമുട്ടും തീർത്ത നല്ല കർത്താവിനു
എല്ലാവരും ചേർന്ന് ഹല്ലേലുയ്യാ പാടുവോം;-
ശത്രുവിന്നഗ്നിയസ്ത്രങ്ങളാൽ
ശക്തിയറ്റു ക്ഷീണിച്ചീടുമ്പോൾ
ശത്രുവേ ജയിച്ച കർത്തൻ നമുക്കുണ്ട്
ശുദ്ധർകൂട്ടം നാമും നിത്യം സ്തുതി പാടുവോം;-
സർവ്വ ബഹുമാനം സ്തുതിയും
ഉർവ്വിനായകനു മഹത്വം
സർവ്വരും സ്തുതിക്കും സർവ്വവല്ലഭനു
അല്ലും പകലും നാം ഹല്ലേലുയ്യാ പാടുവോം;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള