Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നാം വിമുക്തന്മർ ദൈവ കൃപ ലഭിച്ചോർ യാഹിൽ

നാം വിമുക്തന്മാർ ദൈവ-
കൃപ ലഭിച്ചോർ യാഹിൽ-
സന്തോഷിച്ചാനന്ദിച്ചാർക്കുക നാം (2)

യാഹിലെ സന്തോഷം ബലം നമുക്ക്
യാവരും തൻ തിരുസന്നിധിയിൽ (2)
ആത്മ പൂർണ്ണരായ് ദിനവും-
നാം പാടി വാഴ്ത്തി സ്തുതിച്ചിടുക;- നാം…

നാൾതോറും താൻ ചെയ്ത നന്മകൾക്കായ്
നമ്മുടെ ഭാരങ്ങൾ വഹിച്ചതിനാൽ (2)
വന്ദ്യനാം പിതാ-വിനെ
നാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…

നാനാവിധ പരിശോധനകൾ
നാലുപാടും നമ്മെ മൂടിയപ്പോൾ (2)
താങ്ങി തൻ കൃപാകരത്താൽ
നാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…

തൻ കൃപയാൽ രക്ഷ പ്രാപിച്ചു നാം
വൻകൃപയിൽ നമ്മെ സൂക്ഷിക്കുന്നു(2)
കൃപ കൃപ എന്നാർത്തുകൊണ്ട്
കൃപാസനത്തോടടുത്തിടുക(2);- നാം…

ഇന്നയോളം പ്രിയൻ തൻ കൃപയിൽ
കൺമണിപോൽ നമ്മെ കാത്തതിനാൽ(2)
പൊന്നുനാമം ഉയർത്തിമോദാൽ
നാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.