നമ്മുടെ ദൈവത്തെപ്പോൽ
നമ്മുടെ ദൈവത്തെപ്പോൽ
വേറൊരു ദൈവം ആരുള്ളൂ
അവനെ അറിഞ്ഞ നമ്മെപ്പോലെ
ഭാഗ്യം ആർക്കുള്ളൂ
ഏക സത്യദൈവത്തെ-
സത്യത്തിൽ ആരാധിക്കാം
ജീവനുള്ള ദൈവത്തെ
ആത്മാവിൽ ആരാധിക്കാം(2)
കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
ഈ പാഴ്മരുഭൂവിൽ
വാളിന് തെറ്റി ഒഴിഞ്ഞവ
കുഞ്ഞാടിന്‍റെ തങ്ക നിണത്തിൽ
മറഞ്ഞവർ നമ്മൾ(2)
പാപ ചങ്ങല പൊട്ടിപ്പോയ്
മരണത്തിൽ വിധി മാറിപ്പോയ്
യേശുക്രിസ്തുവിൻ നാമത്തിൽ
സാത്താൻ തലയും തകർന്നുപോയ്
(കരുണയുള്ളോൻ)
കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
രാജ പുരോഹിത ഗണമായ്
നമ്മെ തിരഞ്ഞെടുത്തു
വിശുദ്ധിയുള്ള സഭയായ്
നമ്മെ വേർതിരിച്ചു(2)
ആത്മ ഫലങ്ങൾ കായ്ക്കട്ടെ
കൃപാവരങ്ങൾ കത്തട്ടെ
ദൈവസ്നേഹം നിറയട്ടെ
യേശുവിൻ നാമം ഉയരട്ടെ
(കരുണയുള്ളോൻ)
കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
കർത്തൻ തന്നുടെ
കാഹളനാദം കേൾക്കാറായേ
കാന്തയാം നമ്മൾ
വിൺകൂടാരം പൂകാറായേ
ദുഃഖം നിലവിളി മാറിപ്പോം
കണ്ണീരെല്ലാം നീങ്ങിപ്പോം..
നിത്യാനന്ദം പ്രാപിച്ചോർ
യേശുവിൻ കൂടെ വാണീടും…
(കരുണയുള്ളോൻ)
കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള