Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ

നന്ദിയല്ലാതൊന്നുമില്ല
എന്‍റെ നാവിൽ ചൊല്ലിടുവാൻ
സ്തുതിയല്ലാതൊന്നുമില്ല
എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻ
സ്തോത്രമല്ലാതൊന്നുമില്ല
നിനക്കായി ഞാൻ സമർപ്പിക്കുവാൻ
യേശുവേ നിൻ സ്നേഹമതോ
വർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേ

സ്തുതി സ്തുതി നിനക്കെന്നുമേ
സ്തുതികളിൽ വസിപ്പവനേ;
സ്തുതി ധനം ബലം നിനക്കേ
സ്തുതികളിൽ ഉന്നതനേ(2)

കൃപയല്ലാതൊന്നുമല്ല
എന്‍റെ വീണ്ടെടുപ്പിൻ കാരണം
കൃപയാലാണെൻ ജീവിതം
അതെന്നാനന്ദം അതിമധുരം;
ബലഹീനതയിൽ തികയും
ദൈവ ശക്തിയെന്നാശ്രയമേ
ബലഹീനതയിൽ ദിനവും
യേശുവേ ഞാൻ പ്രശംസിച്ചിടും

കൃപ അതി മനോഹരം
കൃപ കൃപ അതിമധുരം;
കൃപയിൽ ഞാൻ ആനന്ദിക്കും
കൃപയിൽ ഞാൻ ആശ്രയിക്കും (2)

സൈന്യ ബഹുത്വത്താൽ രാജാവിന്
ജയം പ്രാപിപ്പ‍ാൻ സാദ്ധ്യമല്ലേ
വ്യർത്ഥമാണീ കുതിരയെല്ലാം
വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾ
നിന്നിൽ പ്രത്യാശ വയ്പ്പവർമേൽ
നിന്‍റെ ദയ എന്നും നിശ്ചയമേ
യേശുവേ നിൻ വരവതിനായ്
കാത്തു ഞാൻ പാർത്തിടുന്നേ

ജയം ജയം യേശുവിന്
ജയം ജയം കർത്താവിന്
ജയം ജയം രക്ഷകന്
ഹല്ലേലുയ്യാ ജയമെന്നുമേ

നാഥാ എൻ നാഥാ നീ ഇല്ലാതെ
നന്ദിയാൽ നിറഞ്ഞു മനമെ
Post Tagged with


Leave a Reply