നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ
നന്ദിയല്ലാതൊന്നുമില്ല
എന്‍റെ നാവിൽ ചൊല്ലിടുവാൻ
സ്തുതിയല്ലാതൊന്നുമില്ല
എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻ
സ്തോത്രമല്ലാതൊന്നുമില്ല
നിനക്കായി ഞാൻ സമർപ്പിക്കുവാൻ
യേശുവേ നിൻ സ്നേഹമതോ
വർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേ
സ്തുതി സ്തുതി നിനക്കെന്നുമേ
സ്തുതികളിൽ വസിപ്പവനേ;
സ്തുതി ധനം ബലം നിനക്കേ
സ്തുതികളിൽ ഉന്നതനേ(2)
കൃപയല്ലാതൊന്നുമല്ല
എന്‍റെ വീണ്ടെടുപ്പിൻ കാരണം
കൃപയാലാണെൻ ജീവിതം
അതെന്നാനന്ദം അതിമധുരം;
ബലഹീനതയിൽ തികയും
ദൈവ ശക്തിയെന്നാശ്രയമേ
ബലഹീനതയിൽ ദിനവും
യേശുവേ ഞാൻ പ്രശംസിച്ചിടും
കൃപ അതി മനോഹരം
കൃപ കൃപ അതിമധുരം;
കൃപയിൽ ഞാൻ ആനന്ദിക്കും
കൃപയിൽ ഞാൻ ആശ്രയിക്കും (2)
സൈന്യ ബഹുത്വത്താൽ രാജാവിന്
ജയം പ്രാപിപ്പാൻ സാദ്ധ്യമല്ലേ
വ്യർത്ഥമാണീ കുതിരയെല്ലാം
വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾ
നിന്നിൽ പ്രത്യാശ വയ്പ്പവർമേൽ
നിന്‍റെ ദയ എന്നും നിശ്ചയമേ
യേശുവേ നിൻ വരവതിനായ്
കാത്തു ഞാൻ പാർത്തിടുന്നേ
ജയം ജയം യേശുവിന്
ജയം ജയം കർത്താവിന്
ജയം ജയം രക്ഷകന്
ഹല്ലേലുയ്യാ ജയമെന്നുമേ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള