നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല
നീ ആഗ്രഹിച്ച തുറമുഖം അണയും
കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കും
നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
ബലവാനവൻ നമ്മെ പിടിച്ചതിനാൽ
ബലമേറും ഗോപുരമതിൽ അണയും
നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ
ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
ഒരു ശാപവും നിന്നെ തൊടുകയില്ല
ഒരു രോഗവും നിന്നെ തളർത്തുകില്ല
ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
സൗഖ്യദായകൻ നിന്‍റെ കരം പിടിക്കും
പുതുശക്തിയാൽ അനുദിനം നിറയ്ക്കും
സർവതിൻമയും കളവായ് പറയും
നിന്‍റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
ഭക്തർ നാമം തലമുറതലമുറയായ്
എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
ശത്രുവിന്‍റെ പേർ ഇനി ഓർക്കയില്ല
അവൻ നിന്ന സ്ഥലമിനി കാണുകില്ല
നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
നിന്‍റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള