Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ

നഷ്ടങ്ങളിലും പതറിടല്ലേ
കണ്ണുനീരിലും തളർന്നിടല്ലേ;
ഞാൻ എന്നും നിന്‍റെ ദൈവം
നീ എന്നും എന്‍റെതാണേ (2)

നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ല
അതു പ്രാപിച്ചിടും നിശ്ചയം (2)
അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും
ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…

നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോ
അല്ലല്ല ഈ വേദന (2)
നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻ
അല്ലയോ ഈ ശോധന(2);- നഷ്ട…

നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലും
പിന്മാറിപ്പോയീടല്ലേ (2)
പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ
യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…

നാഥാ എൻ നാഥാ നീ ഇല്ലാതെ
നന്ദിയാൽ നിറഞ്ഞു മനമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.