Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നാഥൻ വരവിന്നായുണർന്നീടുവിൻ

നാഥൻ വരവിന്നായുണർന്നീടുവിൻ;
അന്ത്യനാളിൽ വാനിൽ വരും യേശു
നാഥൻ വരവിന്നായുണർന്നീടുവിൻ

ലക്ഷങ്ങളിലുമത്തമനാമെന്‍റെ പ്രിയ മണവാളൻ
ലക്ഷണങ്ങൾ തികഞ്ഞുള്ള തന്‍റെ പ്രിയയെ കാണാനായി
മോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായി
ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ;-

മുമ്പു തന്‍റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു
ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു
തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായി
അൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു;-

എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾ
എണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻ
എണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ
കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ;-

കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരി
ദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കു
ദുഷ്ടൻമാരേ പാപം എല്ലാം തള്ളി ഓടി വരുവീൻ
ശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ;-

ശത്രുത പൂണ്ടെത്ര പേരിന്നിക്ഷിതിയിൽ വാഴുന്നു
ശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നു
വ്യർഥഭക്തരായവരും കൂടിക്കൂടി വരുന്നു
കർത്തനേശു വരുന്നതാ സർവ്വരേയും വിധിപ്പാൻ;-

പാതിരാവിൽ മണവാളന്റാർപ്പുവിളി കേൾക്കും നാം
കർത്താ തന്നെ ആർത്തുകൊണ്ടു ദൂതർ മഹാ ശബ്ദത്തോടും
കാത്തിരിക്കും സഭയ്ക്കായി മദ്ധ്യവാനിൽ വരുന്നു
ആർത്തിയെല്ലാം തീർത്തവൾക്കുള്ളാശ്വാസങ്ങൾ നൽകുന്നു;-

ഞാനുമെന്‍റെ പ്രിയനും കൂടാനന്ദമായി വസിപ്പാൻ
താനെനിക്കു സ്വർഗ്ഗദേശം ദാനമായി തന്നല്ലൊ
ഞാനുലകിലെത്രകാലം ബാഖാ ഖേദം കണ്ടാലും
ഞാനതെല്ലാം മറക്കുന്ന ഭാഗ്യകാലം വരുന്നു;-

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ
നാഥാ ചൊരിയണമേ നിൻകൃപ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.