Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീങ്ങി​പ്പോയ് നീങ്ങി​പ്പോയ്

നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ്
എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്
സർവ്വപാപങ്ങളും യേശുവിൻ രക്തത്താൽ-
നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ്
എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്

സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ്
രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ്
യേശുവിൻ രക്തത്തിൻ ശക്തിയാൽ പൂർണ്ണമായ്-
സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ്
രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ്

പുത്രനായ് പുത്രനായ് പുത്രനായ്
ദൈവപൈതലായിത്തീർന്നു ധന്യനായ്
യേശുവിൻ രക്തത്തിൻ മൂല്യമാണെൻ വില-
പുത്രനായ് പുത്രനായ് പുത്രനായ്
ദൈവപൈതലായിത്തീർന്നു ധന്യനായ്

മാന്യനായ് മാന്യനായ് മാന്യനായ്
ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ്
വീണ്ടെടുത്തെന്നെ താൻ, ആത്മാവെ തന്നു താൻ
മാന്യനായ് മാന്യനായ് മാന്യനായ്
ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ്

നീങ്ങി​പ്പോയ് എന്‍റെ ഭാരങ്ങൾ മാറിപ്പോയ്
നീലാകാശവും കടന്നു ഞാൻ പോകും എന്‍റെ
Post Tagged with


Leave a Reply