Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീതിസൂര്യനാം യേശു കർത്തൻ

നീതിസൂര്യനാം യേശു കർത്തൻ
നിന്‍റെ കൂടെയുണ്ട് കൂടെയുണ്ട്
ഭയപ്പെടെണ്ട നീ ഭ്രമിച്ചിടെണ്ട
കർത്തൻ കൂടെയുണ്ട് കൂടെയുണ്ട്

എന്നെ ശക്തീകരിക്കുന്ന ദൈവം
സർവശക്തനാം യഹോവ നീ
നിന്‍റെ നീതിയുള്ള ഭുജം താങ്ങുന്നതാൽ
ഞാൻ ഒരുനാളും പതറുകില്ല

എന്‍റെ അവസ്ഥകൾ അറിയുന്ന ദൈവം
ലോക വ്യവസ്ഥകൾ മാറ്റിടുമേ
എന്‍റെ കാര്യസ്ഥൻ നീ സൌഖ്യ ദായകൻ
എന്‍റെ അടിസ്ഥാനം നീ മാത്രമേ

എന്‍റെ അരിഷ്ടത ഓർക്കാത്ത നാഥൻ
എന്നെ ശ്രേഷ്ഠനായി മാറ്റിയല്ലോ
എന്‍റെ ഇഷ്ടമോന്നും ഇനി വേണ്ട നാഥ
നിന്‍റെ ഹിതം എന്നിൽ നിറവേറട്ടെ

നീതിസൂര്യനായി നീ വരും മേഘത്തിൽ
നീതിമാന്‍റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു
Post Tagged with


Leave a Reply