Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നീയല്ലോ എനിക്കു സഹായി നീയെൻ പക്ഷംമതി

നീയല്ലോ എനിക്കു സഹായി
നീയെൻ പക്ഷംമതി നിന്‍റെ കൃപ മതി
നീയല്ലോ എനിക്കു സഹായി

അൻപിനാലെന്നെ വീണ്ടുകൊള്ളുവാൻ
തുമ്പങ്ങൾ സഹിച്ചല്ലോ-എന്നെയും
ഇമ്പ കനാൻ ചേർക്കുവാനായ്
സ്വന്തരക്തം ചിന്തി നീ…ആ…ആ…

നിന്നെ കണ്ട നാളതു മുതൽ
ഇന്നീ ദിനം വരെയും-എനിക്കു
നന്മയെന്യേ തിന്മയൊന്നും
ചെയ്തതില്ല ചിന്തിക്കിൽ…ആ…ആ…

ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻ
തില്ല്യമില്ലാ സഖിയെ-മനസ്സിൽ
എല്ലാനാളും ധ്യാനിക്കുകിൽ
അല്ലൽ മാറിപ്പോകുമേ…ആ…ആ…

എന്‍റെ ദു:ഖം എല്ലാം തീർക്കും
എൻ കണ്ണീർ തുടയ്ക്കും-ഇനിമേൽ
ഇന്നുമെന്നും കൂടെയിരിക്കും
എന്ന വാക്കുതന്നല്ലോ…ആ…ആ…

ഘോരമാം പരുക്കിനാൽ ഞാൻ പാരം
ദുഃഖിച്ചീടിലും-എന്നെയും
ചാരെ ചേർത്തു രോഗക്കിടക്ക
മാറ്റി-വിരിച്ചിടുമേ…ആ…ആ…

സ്നേഹിതരെന്നെ പരിഹസിച്ചു
സാഹസം ചെയ്കിലും-സർവ്വവും
മൗനമായ് സഹിപ്പതിനു മനസ്സു
തന്നിടുന്നോനെ…ആ…ആ…

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ
നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.