Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നീയെൻ പക്ഷം മതി

നീയെൻ പക്ഷംമതി നിന്‍റെ കൃപ മതി
ഈ ജീവിത യാത്രയിൽ

കാലത്തും ഉച്ചക്കും സന്ധ്യക്കേതുനേരത്തും
സങ്കടം ബോധിപ്പിച്ചു ഞാൻ കരഞ്ഞീടുമ്പോൾ
എൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നു
എൻ യാചനകളെല്ലാം ദൈവം നൽകുന്നു;- നീയെൻ…

ഒന്നുമില്ലായ്മയിൽ നിന്നെന്നെ സ്നേഹിച്ചു
പുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയ
എന്‍റെ രക്ഷയും എന്‍റെ കോട്ടയും
എന്‍റെ ശൈലവുമെൻ യേശുമാത്രമേ;- നീയെൻ…

ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ
ലോകക്കാരാകവേ കൈവെടിഞ്ഞീടുമ്പോൾ
ഉറ്റ സ്നേഹിതർ കൈവെടിയുമ്പോൾ
പെറ്റതള്ളയേക്കാളാശ്വസിപ്പിക്കും;- നീയെൻ…

ലോകക്കാർ നിന്ദകൾ ആക്ഷേപം ചൊല്ലുമ്പോൾ
ലോകത്തിൻ നാഥനെ ഞാനെന്നും സ്തുതിക്കും
എന്‍റെ നാഥന്‍റെ കൈകളലെന്‍റെ
കണ്ണുനീരെല്ലാം അങ്ങുതുടയ്ക്കും;- നീയെൻ…

നീയല്ലാതെ ഒരു നന്മയുമില്ല
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.