Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതി

നീയെന്നും എൻ രക്ഷകൻ ഹാ ഹാ
നീ മതിയെനിക്കെല്ലാമായ് നാഥാ
നിന്നിൽ ചാരുന്ന നേരത്തിൽ
നീങ്ങുന്നെൻ വേദനകൾ

നീയല്ലാതെൻ ഭാരം താങ്ങുവാനായ്
ഇല്ലെനിക്കാരുമേ
നിൻകൈകളാലെൻ കണ്ണീർ തുടയ്ക്കും
നീയെന്നെ കൈവിടാ;-

തീരാത്ത ദുഃഖവും ഭീതിയുമാധിയും
തോരാത്ത കണ്ണീരും
പാരിതിലെന്‍റെ പാതയിലേറും
നേരത്തും നീ മതി;-

എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾ
എന്നാണെൻ നാഥനേ
അന്നാൾ വരെയും മന്നിൽ നിൻവേല
നന്നായി ചെയ്യും ഞാൻ;-

നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ
നീയെൻ സ്വന്തം നീയെൻ പക്ഷം
Post Tagged with


Leave a Reply