Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ് നിലവിളിക്ക

നിലവിളിക്ക നിലവിളിക്ക
എഴുന്നേറ്റ് നിലവിളിക്ക
രാക്കാലങ്ങളിൽ യാമാരംഭത്തിൽ
എഴുന്നേറ്റു നിലവിളിക്ക

പകർന്നിടുക മനമുരുകി
വെള്ളം പോലെ കർത്തൻസന്നിധെ
വഴിത്തലയ്ക്കൽ തളർന്നിരിക്കും
പൈതങ്ങൾക്കായ് നിലവിളിക്ക(2);- നില…

ഉണർന്നിടുക സോദരരേ
കണ്ണുനീരിൻ മറുപടിയ്ക്കായ്
ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം
കണ്ണുനീരിൽ വെളിപ്പെടുമേ(2);- നില…

കടന്നുവരാം കർത്തനരികിൽ
കരഞ്ഞിടാം മനം തകർന്ന്
തലമുറയെ അടിമയാക്കാൻ
ശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില…

കരഞ്ഞിടുമ്പോൾ കനിവുള്ളവൻ
കരം തന്നു താങ്ങി നടത്തും
കരുതലോടെ തൻ കരവിരുതിൽ
കൺമണിപോൽ കാത്തുപാലിക്കും(2);- നില…

ഗതസമനേ പൂവനത്തിൽ
യേശുനാഥൻ നിലവിളിപോൽ
ഉള്ളം തകർന്നു കണ്ണുനിറഞ്ഞു
ഭാരത്തോടെ നിലവിളിക്ക(2);- നില…

നിൻ സ്നേഹം പാടുവാൻ നിൻ
നിൻ കൃപയെത്രയോ അത്ഭുതമേശുവേ
Post Tagged with


Leave a Reply